ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ മുംബൈ റിഫൈനറിയിലെ നോൺ‐ മാനേജ്മെന്റ് കേഡർ തസ്തികയിൽ 67 അസിസ്റ്റന്റ് പ്രോസസ് ടെക്നീഷ്യൻ , 6 അസിസ്റ്റന്റ് ബോയിലർ ടെക്നീഷ്യൻ, 7 അസിസ്റ്റന്റ് ലബോറട്ടറി അനലിസ്റ്റ്, 7 അസിസ്റ്റന്റ് മെയിന്റനൻസ് ടെക്നീഷ്യൻ (ഇലക്ട്രിക്കൽ), 7 അസിസ്റ്റന്റ് മെയിന്റനനസ് ടെക്നീഷ്യൻ (ഇൻസ്ട്രുമെന്റേഷൻ), 9 അസിസ്റ്റന്റ് മെയിന്റനൻസ് ടെക്നീഷ്യൻ (മെക്കാനിക്കൽ), 19 ഫയർ ഓപറേറ്റർ എന്നിങ്ങനെ ആകെ 122 ഒഴിവുകളുണ്ട്.
തസ്തിക, പ്രായം, യോഗ്യതാ സംബന്ധമായ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുവാനും www.hindustanpetroleum.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അവസാന തിയതി ഒക്ടോബർ 31.