അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ എം.എസ്.സി പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ ഏപ്രിൽ 2022 (റെഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .ഉത്തരക്കടലാസ് പുനർമൂല്യ നിർണ്ണയം /സൂക്ഷ്മ പരിശോധന / പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 30 .01 .2023 ,വൈകുന്നേരം 5 മണി ആണ്.

————————————————-

ആറാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ /സപ്ലിമെന്ററി ) മെയ് 2022 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു .ഉത്തരക്കടലാസ് പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ 30.01.2023 വൈകുന്നേരം 5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കും.

————————————————

കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം ബി എ (സി ബി സി എസ് എസ്) റെഗുലർ മെയ് 2022 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുന:പരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് ജനുവരി 31ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.