കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ടെക്നിഷ്യൻ തസ്‌തിയിലെ ഒരൊഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബയോടെക്‌നോളജി വകുപ്പിലാണ് ഒഴിവ്.
കരാർ നിയമനമാണ്. ലൈഫ് സയൻസിൽ ബി.എസ്.സിയുള്ളവർക്ക് അപേക്ഷിക്കാം. 27,825 രൂപയാണ് ശമ്പളം.
www.cusat.ac.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 27.