എന്താണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് അഥവാ കെ. എ. എസ്? ഈ പരീക്ഷയെഴുതാനുള്ള മിനിമം യോഗ്യത എന്താണ്? കെ. എ. എസ് പരീക്ഷയുടെ മാതൃക എന്തായിരിക്കും? എത്ര വയസ് പ്രായമുള്ളവർക്ക് ഈ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാം?

ഏകദേശം ഒരു വർഷമായി പി. എസ്.സി, എസ്. എസ്. സി, ബാങ്കിംഗ് സർവീസ്, സിവിൽ സർവീസ് തുടങ്ങിയ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരും, ഒരു ഗവൺമെൻറ് സർവീസ് ജോലി ആഗ്രഹിക്കുന്നവരും എല്ലാം തന്നെ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയായിരുന്നു. 2018 ഡിസംബറിൽ കേരള പി. എസ്. സി, കെ. എ. എസിന്റെ ‘സ്പെഷ്യൽ റൂൾസ്’ ഡ്രാഫ്റ്റ് പുറത്തുവിട്ടതോടുകൂടിയാണ് ഇതിലെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം നമുക്ക് ലഭിച്ചത്. 35 പേജുള്ള ഒരു പിഡിഎഫ് ഫയൽ ആയാണ് കേരള പി. എസ്. സി. ഈ ഡ്രാഫ്റ്റ് പുറത്തുവിട്ടത് (ഈ ആർട്ടിക്കിളിൻ്റെ അവസാനം കൊടുത്തിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്താൽ ഈ പിഡിഎഫ് ഫയൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്).

എന്താണ് കെ.എ.എസ്?

ചുരുങ്ങിയ വാക്കിൽ പറഞ്ഞാൽ കേരള സിവിൽ സർവീസ് ആണ് കെ. എ. എസ്. കേരള സർക്കാർ സർവീസിലേക്ക് പുതിയതായി രൂപീകൃതമായിട്ടുള്ള ക്ലാസ് വൺ ഉദ്യോഗാർത്ഥികളുടെ അഥവാ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിന് തൊട്ടുതാഴെ സെക്കൻഡ് ഗസറ്റഡ് റാങ്കിംഗ് ഓഫീസർമാരുടെ കേഡർ ആണ് കെ. എ. എസ് എന്ന് പറയുന്നത്. കേരള പി. എസ്. സി ആയിരിക്കും തസ്തികയിലേക്ക് വേണ്ടിയുള്ള പരീക്ഷ നടത്തുക. കേരള ഗവൺമെൻറിൻറെ കീഴിൽ വരുന്ന കുറെയധികം അഡ്മിനിസ്ട്രേറ്റീവ് സർവീസ് വേക്കൻസികൾ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ കുറവുമൂലം ഒഴിഞ്ഞുകിടക്കുകയാണ്.

ഡെപ്യൂട്ടി കലക്ടർ എന്ന തസ്തിക മാത്രമാണ് ഈ ഒഴിവുകൾ നികത്താനുള്ള ഏക മാർഗ്ഗം. എന്നാൽ പ്രമോഷൻ നേടി ഡെപ്യൂട്ടി കലക്ടർ തസ്തികയിലേക്ക് എത്തുന്നവരുടെ എണ്ണം വളരെ കുറവായതിനാലും, യു. പി. എസ്. സിക്ക് ഈ പോസ്റ്റിലേക്ക് ആളെ എടുക്കാൻ കഴിയില്ല എന്നുള്ളതിനാലുമാണ് അഡ്മിനിസ്ട്രേറ്റീവ് ഒഴിവുകൾ നികത്താൻ കഴിയാതെ പോകുന്നത്. കെ. എ. എസ് എന്ന പുതിയ കേഡർ വരുന്നത് വഴി ഡെപ്യൂട്ടി കലക്ടർ യോഗ്യതയിലേക്ക് നേരിട്ട് ആളെ എടുക്കാനും തുടർന്നു അഡ്മിനിസ്ട്രേറ്റീവ് ഒഴിവുകൾ നികത്തുന്നതിനും കേരള ഗവൺമെൻറിന് സാധിക്കുന്നതാണ്. കേരള ഗവൺമെൻറിന് മുമ്പ് തന്നെ നമ്മുടെ അയൽസംസ്ഥാനങ്ങളായ കർണാടകയ്ക്കും തമിഴ്നാടിനും സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് സർവീസ് കേഡർ നിലവിലുണ്ട്. സ്റ്റേറ്റ് ഗവൺമെൻറ് പോളിസികളും പ്രോഗ്രാമുകളും ഫലപ്രദമായി നിലവിൽക്കൊണ്ടുവരാൻവേണ്ടി മാനേജ്‌മന്റ് കഴിവുകളുള്ള  ഒരു പബ്ലിക് സെക്ടർ യൂത്ത്ഫുൾ കേഡർനെ അഡ്മിനിസ്ട്രേറ്റീവ് മാനേജ്മെൻറ് തസ്തിക കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കി എടുത്തു നിയമിക്കുക എന്നാണ് കെ. എ. എസ്. കൊണ്ട് ഗവൺമെൻറ് ഉദ്ദേശിക്കുന്നത്.

കെ. എ. എസ്. ഓഫീസേഴ്സ് തസ്തികകൾ

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് റൂൾസ് 2017 പ്രകാരം കെ. എ. എസിന്റെ ഭരണഘടനയിൽ നാല് ഘട്ടങ്ങളിലായാണ് ഓഫീസേഴ്സ് സ്ഥാനം ലഭിക്കുന്നത്.

  • Junior Time Scale
  • Senior Time Scale
  • Section Grade Scale
  • Super Time Scale

ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന നിയമാവലി പ്രകാരം ഒരാൾ കെ. എ. എസ് എക്സാം എഴുതി ആദ്യമായി കെഎസ് ഓഫീസറാകുമ്പോൾ അയാൾ ജൂനിയർ ടൈം സ്കെയിൽ ഓഫീസർ ആയിട്ടായിരിക്കും നിയമിതനാവുക. ജൂനിയർ ടൈം സ്കെയിൽ ഓഫീസർ ആയതിനുശേഷം പ്രമോഷൻ വഴി മാത്രമാണ് മറ്റു സ്ഥലങ്ങളിലേക്ക് പ്രവേശനം ലഭിക്കുക. ജൂനിയർ ടൈം സ്കെയിൽ ഓഫീസർ റിക്രൂട്ട്മെൻറ് യോഗ്യതയും പ്രായപരിധിയും.

കെ. എ. എസിൻ്റെ ജൂനിയർ ടൈം സ്കെയിൽ ഓഫീസർ പദവിയിലേക്ക് മൂന്ന് രീതിയിലാണ് നിയമനം നടക്കുന്നത്.

1. Open Category Recruitment
2. By Transfer Recruitment
3. By Transfer Appointment

ഇപ്പോൾ ഗവൺമെൻറ് സർവീസിൽ ഇല്ലാത്തവർക്ക് പി. എസ്. സി. നടത്തുന്ന പരീക്ഷയെഴുതി കെ. എ. എസ്. ഓഫീസർ ആകുന്നതിനാണ് ഓപ്പൺ കാറ്റഗറി റിക്രൂട്ട്മെൻറ് എന്ന് പറയുന്നത്. ഓപ്പൺ കാറ്റഗറിയിൽ പരീക്ഷയ്ക്ക് പങ്കെടുക്കാനുള്ള യോഗ്യത എന്ന് പറയുന്നത് കേരള ഗവൺമെൻറ് അംഗീകാരമുള്ള ഏതെങ്കിലുമൊരു യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടുക എന്നുള്ളതാണ്. അതുപോലെ തന്നെ ജനറൽ കാറ്റഗറി ആണെങ്കിൽ നിങ്ങളുടെ പ്രായം 21നും – 32നും ഇടയിലായിരിക്കണം.

പരീക്ഷ നടത്തുന്ന വർഷത്തെ ജനുവരി ഒന്നാം തീയതിയിലെ പ്രായമാണ് കണക്കാക്കുക. ഒബിസി ആണെങ്കിൽ മൂന്നുവർഷവും, എസ്. സി/ എസ്. ടിക്കാർക്ക് അഞ്ചുവർഷവും പ്രായത്തിന്റെ അപ്പർ ലിമിറ്റിന് ഇളവ് ലഭിക്കുന്നതാണ്.
ഫസ്റ്റ് ഗസറ്റഡ് ഓഫീസർ റാങ്കിന് താഴെയുള്ള ഗവൺമെൻറ് ജോലിക്കാർക്ക് കെ. എ. എസ് ഓഫീസർ ആകാൻ വേണ്ടി അപേക്ഷിക്കുന്നതിനാണ് ബൈ ട്രാൻസ്ഫർ റിക്രൂട്ട്മെൻറ്. ഇതിൻറെ പ്രായപരിധി എന്നുപറയുന്നത് 40 വയസ്സാണ്. ഒബിസിക്കും എസ്. സി/എസ്. ടിക്കും യഥാക്രമം മൂന്നും അഞ്ചും വർഷം ഇളവ് ലഭിക്കുന്നതാണ്.
ഫസ്റ്റ് ഗസറ്റഡ് റാങ്കിലുള്ളവർക്കും അതിന് മുകളിലുള്ള ഗവൺമെൻറ് ജീവനക്കാർക്കുമുള്ളതാണ് ബൈ ട്രാൻസ്ഫർ അപ്പോയിൻമെൻ്റ് . ഇതിന് പ്രായപരിധി 50 വയസ്സാണ്. ഒരു വർഷം പി. എസ്. സി  നടത്തുന്ന കെ. എ. എസ് പരീക്ഷയുടെ മൊത്തം ഒഴിവുകൾ ഈ 3 രീതിയിലേക്കും തുല്യമായി വീതിച്ചിട്ടായിരിക്കും പരീക്ഷകൾ നടത്തുന്നത്. അതായത് 300 ഒഴിവുകളുണ്ടെങ്കിൽ 100 ഒഴിവുകൾക്കു വേണ്ടിയായിരിക്കും ഓപ്പൺ കാറ്റഗറിയിൽ പരീക്ഷ നടത്തുന്നത്.

എക്സാം പാറ്റേൺ

ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയുടെ തുല്യമായ മാതൃകയായിരിക്കും കെ.എ.എസ് പരീക്ഷ എന്നാണ് കേരളാ പി.എസ്.സി അറിയിച്ചിരിക്കുന്നത്. പരീക്ഷ നടക്കുന്ന വർഷത്തെ യു. പി. എസ്. സി പരീക്ഷ മാതൃകയും മാനദണ്ഡവും വെച്ചായിരിക്കും കേരള പി. എസ്‌. സി ആ വർഷത്തെ കെ. എ. എസ് പരീക്ഷയുടെ മാതൃക നിശ്ചയിക്കുക. അതിനാൽതന്നെ സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന അതേ രീതിയിൽ തന്നെ കെ. എ. എസ് പരീക്ഷക്കും പരിശ്രമിക്കേണ്ടി വരും. പ്രിലിമിനറി എക്സാം, മെയിൻ എക്സാം, ഇൻറർവ്യൂ എന്നീ മൂന്ന് ഘട്ടങ്ങൾ ആയിരിക്കും പരീക്ഷയ്ക്ക് ഉണ്ടാവുക. ഒബ്ജക്റ്റീവ് ടൈപ്പ് പ്രിലിമിനറിയിലും ഡിസ്ക്രിപ്റ്റീവ് മെയിൻ എക്സാമിനും പേഴ്സണാലിറ്റി ടെസ്റ്റും നമ്മുടെ ആപ്ലിക്കേഷൻ ചിന്തകൾ പരിശോധിക്കാൻ വേണ്ടി ഇൻറർവ്യൂയും ആണ് ഉണ്ടാകുക.
കേരള സർവീസ് അഡ്മിനിസ്ട്രേഷൻ ആയതുകൊണ്ടുതന്നെ മലയാളഭാഷയിലും ഡിസ്ക്രിപ്റ്റീവ് എക്സാം ഉണ്ടാകാൻ സാധ്യതയുണ്ട്.

കെ എ എസ് പരീക്ഷയുടെ 3 ഘട്ടവും വിജയിക്കുന്ന ഒരാളെ ജൂനിയർ ടൈം സ്കെയിൽ ഓഫീസർ തസ്തികയിൽ നിയമിച്ച് 18 മാസം മുതൽ രണ്ട് വർഷം വരെ നീണ്ടുനിൽക്കുന്ന പരിശീലനത്തിന് അയക്കുന്നു. ഇതിൽ 15 ദിവസം നിർബന്ധമായും ഗവൺമെന്റ് നിശ്ചയിക്കുന്ന ഒരു പ്രീമിയർ നാഷണൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിലും, 15 ദിവസം നാഷണൽ പ്ലാനിങ് അല്ലെങ്കിൽ ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിലും ആയിരിക്കും ട്രെയിനിങ്. തിരുവനന്തപുരം ഗവൺമെൻറ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ആയിരിക്കും ഓരോ ഓഫീസറുടേയും ട്രെയിനിങ് പ്രോഗ്രാം നിശ്ചയിക്കുന്നത്. ജോലിയിൽ പ്രവേശിച്ചു സ്ഥിരപെടുന്നതിന് മുമ്പ് രണ്ടുവർഷത്തെ പ്രൊബേഷൻ പിരിയഡ് എന്തായാലും പൂർത്തിയാക്കിയിരിക്കണം. പ്രൊബേഷൻ പിരിയഡ് പൂർത്തിയാക്കുന്ന ഓരോരുത്തർക്കും കേരള ഗവൺമെൻറ് നടത്തുന്ന 4 പരീക്ഷകളും മലയാളത്തിൽ ഹൈസ്കൂൾ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ഇല്ലാത്തവർ മലയാളമടക്കം താഴെ കാണുന്ന 5 പരീക്ഷകളെഴുതി വിജയിച്ചിരിക്കണം.

1. The Revenue Test
2. The Criminal Judicial Test including Indian Penal Code and Criminal Procedure Code
3. Manual of Officer Procedure
4. Kerala Secretariat Office Manual
5. Malayalam Proficiency Test

കേരള ഗവൺമെൻറ് കെ. എ. എസ് പരീക്ഷ നടത്തുന്നത് 30 വ്യത്യസ്ത വകുപ്പുകൾക്ക് വേണ്ടിയാണ്. കെ.എ.എസ് പരീക്ഷയിൽ നിങ്ങൾക്ക് ലഭിക്കുന്ന റാങ്കും ഒഴിവും അനുസരിച്ച് പ്രൊബേഷൻ പിരിയഡിന് ശേഷം നിങ്ങളെ ഒരു കേരള അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിക്കുന്നു.

KAS SPECIAL RULES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!