ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ മാർക്കറ്റിങ് ഡിവിഷനു കീഴിൽ ഈസ്റ്റേൺ റീജിയണിൽ പ്രവൃത്തിക്കുന്ന യൂണിറ്റുകളിൽ അപ്രന്റിസ്‌ഷിപ്പിന് അവസരം. 441 ഒഴിവുകളാണുള്ളത്. ടെക്നിഷ്യൻ അപ്രന്റിസ്, ട്രേഡ് അപ്രന്റിസ് എന്നീ വിഭാഗങ്ങളിലാണ് പ്രവേശനം.
3 വർഷത്തെ റെഗുലർ എൻജിനീയറിങ് ഡിപ്ലോമായാണ് ടെക്നിഷ്യൻ അപ്രന്റിസ്‌ഷിപ്പിന് യോഗ്യത. ട്രേഡ് അപ്രന്റിസ്ന് (അക്കൗണ്ടന്റ്) യോഗ്യത ഏതെങ്കിലും വിഷയത്തിൽ റെഗുലർ ബിരുദം. ട്രേഡ് അപ്രന്റിസ്‌ഷിപ്പിന് എസ്.എസ്.എൽ.സിയും രണ്ടു വർഷത്തെ ഐ.ടി.ഐയും. 18 വയസ്സ് മുതൽ 24 വയസ്സ് വരെയാണ് പ്രായപരിധി.
10,144 രൂപ സ്റ്റൈപ്പെൻഡ് ലഭിക്കും. വിശദമായ വിജ്‍ഞാപനം www.iocl.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും. യോഗ്യത ഉറപ്പു വരുത്തിയതിനു ശേഷം അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 1.