പറക്കോട് അഡീഷണൽ ശിശുവികസന പദ്ധതി ആഫീസിന്റെ പരിധിയിലുള്ള അടൂർ മുനിസിപ്പാലിറ്റിയിലെയും, ഏറത്ത്, കടമ്പനാട്, പള്ളിക്കൽ എന്നീ പഞ്ചായത്തുകളിലെയും അങ്കണവാടികളിലെ വർക്കർ,ഹെൽപ്പർ തസ്തികകളിലേക്ക് അതത് പഞ്ചായത്ത് / മുനിസിപ്പാലിറ്റികളിലെ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി. പാസായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി. ജയിച്ചവർ അപേക്ഷിക്കേണ്ടതില്ല.

പ്രായം 18നും 46നും മദ്ധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 17. കൂടുതൽ വിവരങ്ങൾ പറക്കോട് ബ്ലോക്ക് ഓഫീസ് കോംപൗണ്ടിൽ പ്രവർത്തിക്കുന്ന അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും. ഫോൺ: 0473 4216444.

LEAVE A REPLY

Please enter your comment!
Please enter your name here