ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഉൾനാടൻ മത്സ്യവ്യാപന പദ്ധതികളുടെ ഫീൽഡ്തല പ്രവർത്തനങ്ങൾ നടത്തുന്നതിലേക്കായി ജില്ലയിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒരു പ്രോജക്ട് കോ-ഓർഡിനേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയൻസ് വിഷയത്തിൽ ബിരുദമോ, ബിരുദാനന്തര ബിരുദമോ, എംഎസ്‌സി സുവോളജി ബിരുദത്തോടൊപ്പം ഒരു വർഷത്തെ അക്വാകൾച്ചറിലുള്ള പ്രവൃത്തി പരിചയവുമുള്ള ഉദേ്യാഗാർത്ഥികൾക്ക് അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിദിനം 915 രൂപ വേതനമായി ലഭിക്കും. താൽപര്യമുളള ഉദേ്യാഗാർത്ഥികൾ ഫെബ്രുവരി അഞ്ചിന് രാവിലെ 11 മണിക്ക് കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിന് പങ്കെടുക്കേണ്ടതാണ്.  ഫോൺ: 0497 2731081/0497 2732340.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!