സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് മെഡിക്കല്‍ സര്‍വ്വീസ് ആശുപത്രിയിലേക്ക് ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍, സേഫ്റ്റി എഞ്ചിനീയര്‍, ഇലക്ട്രിക് എഞ്ചിനീയര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍, ബയോമെഡിക്കല്‍ ടെക്‌നീഷ്യന്‍, മെഡിക്കല്‍ റിക്കോര്‍ഡ് എന്‍കോഡര്‍, ഓട്ടോമെക്കാനിക് എന്നീ ഒഴിവുകളിലേക്ക് ഇംഗ്ലീഷില്‍ നല്ല പ്രാവീണ്യമുള്ളവരും, പരിചയസമ്പന്നരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഒഡെപെക് അപേക്ഷകള്‍ ക്ഷണിച്ചു.

 ബന്ധപ്പെട്ട വിഷയത്തില്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 23നകം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം.  വെബ്‌സൈറ്റ്: www.odepc.kerala.gov.in.

LEAVE A REPLY

Please enter your comment!
Please enter your name here