മഹാത്മാ ഗാന്ധി സർവകലാശാലയിലെ റഗുലർ പഠന വകുപ്പായ സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മൻറ് ദ്വിവത്സര പ്രോഗ്രാമ്മിന് അപേക്ഷ ക്ഷണിച്ചു.

ബിരുദ പരീക്ഷ അൻപതു ശതമാനത്തിൽ കുറയാത്ത മാർക്കോടെ വിജയിച്ചവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. www.cat.mgu.ac.in മുഖേന അപേക്ഷ സമർപ്പിക്കാം. അവസാന തിയതി മെയ് രണ്ട്.