പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പാക്കുന്ന ഗവേഷണ പദ്ധതിയിൽ പ്രൊജക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലാവധി രണ്ട് വർഷം.

ബയൊടെക്‌നോളജിയിലോ ബയോകെമിസ്ട്രിയിലോ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. നാനോ കെമിസ്ട്രി ആന്റ് നാനോ പാർട്ടിക്കിൾ സിന്തസിസ്, അനിമൽ ടിഷ്യൂകൾച്ചർ/ടിഷ്യു എൻജിനിയറിംഗ് ആന്റ് അനിമൽ ഹാൻഡ്‌ലിംഗ് (മൈസ്) എന്നിവയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. യു.ജി.സി/ സി.എസ്.ഐ.ആർ -നെറ്റ്/ഗേറ്റ്/എൽ.എസ് അല്ലെങ്കിൽ ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ ഉള്ള ഏതെങ്കിലും യോഗ്യതാപരീക്ഷ നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം.  ഉടൻ പി.എച്ച്.ഡി രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ടായിരിക്കും.  പ്രായം 2018 ജനുവരി ഒന്നിന് 36 വയസ്സ് കവിയാൻ പാടില്ല.

പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള വയസ്സിളവ് ലഭിക്കും.  ഫെല്ലോഷിപ്പ് പ്രതിമാസം 22,000 രൂപ.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!