ഭാരതീയ ചികിത്സാവകുപ്പിനു കീഴിലുള്ള ആയൂര്‍വേദ ആശുപത്രി ചീമേനിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന പ്രവര്‍ത്തിക്കുന്ന ആയൂഷ് വെല്‍നെസ് സെന്റര്‍ പദ്ധതിയിലേക്ക് യോഗാ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികകളിലേക്ക് കരാര്‍/ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.
യോഗ്യത:-പിഎന്‍വൈഎസ്, പിജി ഡിപ്ലോമ ഇന്‍ യോഗ, എംഎസ്‌സി യോഗ, ഒരു വര്‍ഷത്തെ ഗവ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. പ്രായപരിധി 18-40. നിര്‍ദ്ദിഷ്ട യോഗ്യതയുുള്ളവര്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷനിലെ പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ഐ.എസ്.എം) ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 22ന് രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0467 2205710