കണ്ണൂർ ഗവ.ആയുർവേദ കോളേജ് ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റിന്റെ ഒഴിവിലേക്ക് നവംബർ 28 ന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
അപേക്ഷകർ സർക്കാർ അംഗീകരിച്ച ഫിസിയോ തെറാപ്പി കോഴ്‌സ് പാസായവരായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം. ഫോൺ: 0497 2801688.