കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2023 ജനുവരി ഒൻപതു മുതലാരംഭിക്കുന്ന എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷക്ക് 2022 നവംബർ ഇരുപത്തിനാലു മുതൽ ഡിസംബർ അഞ്ചു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ ഏഴു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ ഒൻപതു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.