തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവു വരുന്ന മുഴുവന്‍ സമയ അംഗത്തിന്റെ തസ്തികയിലേയ്ക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  അംഗീകൃത സര്‍വകലാശാല ബിരുദവും 35 വയസോ അതിനു മുകളിലോ പ്രായമുള്ളവരും ധനതത്വം, നിയമം, കൊമേഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണനിര്‍വഹണം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരും കഴിവും ആര്‍ജവവും ഉള്ളവരുമായിരിക്കണം അപേക്ഷകര്‍.

 അഞ്ചു വര്‍ഷം വരെയോ 65 വയസു വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ് നിയമന കാലാവധി. അപേക്ഷാ ഫോറത്തിന്റെ മാതൃക എല്ലാ ജില്ലാ കളക്ടറേറ്റുകളിലും ജില്ലാ സപ്ലൈ ഓഫീസുകളിലും ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങളിലുംhttp://www.nationalconsumerhelpline.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.

അപേക്ഷകര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം നിശ്ചിത അപേക്ഷാ ഫോറത്തില്‍ ഡിസംബര്‍ 10 ന് മുമ്പ് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം.  അപേക്ഷകളില്‍ ചുരുക്കപട്ടിക തയ്യാറാക്കി സര്‍ക്കാര്‍ നിയമിക്കുന്ന സെലക്ഷന്‍ കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി അപേക്ഷകര്‍ക്ക് യാത്രാബത്തയോ മറ്റു ചെലവുകളോ അനുവദിക്കുന്നതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!