ആധുനിക കാലഘട്ടത്തിൽ വാർത്തകളുടെ പുത്തൻ ഉറവിടങ്ങൾ കണ്ടെത്താൻ പത്രപ്രവർത്തകർക്കായി കേരള ഡിജിറ്റൽ സർവകലാശാലയിൽ ദ്വിദിന ഡാറ്റ ജേർണലിസം പരിശീലനക്കളരി ഒരുക്കുന്നു. ‘സ്റ്റോറി ടെല്ലിങ് വിത്ത് ഡേറ്റ’ എന്ന ഈ പരിശീലനക്കളരി ടെക്നോപാർക് ഫേസ് 4 ൽ ഉള്ള ഡിജിറ്റൽ സർവകലാശാല ക്യാമ്പസ്സിൽ വച്ച് നവംബർ 11, 12 തീയതികളിൽ ആണ് നടത്തുന്നത്.

സാങ്കേതികവിദ്യ ത്വരിതമായി ഈ കാലഘട്ടത്തിൽ വിവരങ്ങൾ ഏറിയ പങ്കും ഡിജിറ്റൈസ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരത്തിൽ ഇൻറർനെറ്റിൽ ലഭ്യമായ ഡാറ്റ ശേഖരത്തിൽ നിന്നും വാർത്തകളുടെ ഉറവിടം കണ്ടെത്തുന്നതിന് പരമ്പരാഗതമായ പത്ര പ്രവർത്തന നൈപുണ്യങ്ങൾ പോരാതെവരും. ഡാറ്റ സയൻസ് ടൂളുകൾ ഉപയോഗിച്ച് വാർത്തക്ക് ആവശ്യമായ ഡാറ്റ കണ്ടെത്തുകയും അവയെ വിശകലനം ചെയ്തു ലളിതമായി എന്നാൽ പ്രാധാന്യം ഒട്ടും ചോർന്നു പോകാതെ പുനരവതരിപ്പിക്കുന്ന പ്രക്രിയ ആണ് ഡേറ്റ ജേർണലിസം.

പരിശീലനക്കളരി നവംബർ 11ന് കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ദേവദാസ് രാജാറാം, പ്രൊഫസർ, ഏഷ്യൻ സ്കൂൾ ഓഫ് ജേർണലിസം, ചെന്നൈ, ശ്രീ സുനിൽ പ്രഭാകർ, കൺസൽട്ടന്റ്, മാതൃഭൂമി, ശ്രീ സുശാന്ത്; തങ്കമണി, സീനിയർ ഡാറ്റ സയന്റിസ്റ്, ക്രൗഡ് അനലറ്റിക്സ്, ബെഹൻ ബോക്സ് സ്ഥാപകനായ ഭാനു പ്രിയ റാവു, പ്രൊഫസർ മനോജ് റ്റി കെ, ഹെഡ്, സ്കൂൾ ഓഫ് ഡിജിറ്റൽ സയൻസസ് , കേരള ഡിജിറ്റൽ സർവകലാശാല, പ്രൊഫസർ അഷറഫ് എസ്, ഡീൻ (റിസർച്ച് & ഡെവലപ്മെൻറ്), കേരള ഡിജിറ്റൽ സർവകലാശാല എന്നിവർ ക്ലാസുകൾ നയിക്കും. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 31, 2022,

ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക
https://www.duk.ac.in/ccseep/DataJournalism/index.php ; email: [email protected]