തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ 30,000 രൂപ പ്രതിമാസവേതനത്തില്‍ പ്രോജക്ട് അസോസിയേറ്റിന്റെ മൂന്ന് താത്കാലിക (ഒരു വര്‍ഷം) ഒഴിവുകളുണ്ട്. എം.ബി.ബി.എസ് അല്ലെങ്കില്‍ ബി.ഡി.എസ് അല്ലെങ്കില്‍ ബി.എസ്‌സി നഴ്‌സിംഗ് ബിരുദം നേടിയ ശേഷം പബ്ലിക് ഹെല്‍ത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയിരിക്കണം.
താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അപേക്ഷ, ബയോഡാറ്റ എന്നിവയുമായി ഡിസംബര്‍ മൂന്നിന് രാവിലെ 11ന് സി.ഡി.സി യില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് നേരിട്ടെത്തണം. വിശദവിവരങ്ങള്‍ക്ക്: www.cdckerala.org. ഫോണ്‍: 0471-2553540.