തേർഡ് ബി എച്ച് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022 – പരീക്ഷാ രജിസ്ട്രേഷൻ

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 സെപ്റ്റംബർ പത്തൊൻപതു മുതലാരംഭിക്കുന്ന തേർഡ് ബി എച്ച് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2010 & 2015 സ്കീം) പരീക്ഷക്ക് 2022 ആഗസ്റ്റ് ഇരുപത്തേഴു മുതൽ സെപ്റ്റംബർ രണ്ടു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി സെപ്റ്റംബർ മൂന്നു വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി സെപ്റ്റംബർ അഞ്ചു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

ബി എസ്സ് എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022 – പരീക്ഷാ രജിസ്ട്രേഷൻ

2022 സെപ്റ്റംബർ ഇരുപത്താറു മുതലാരംഭിക്കുന്ന സെക്കന്‍റ് പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ (2016 & 2013 സ്കീം), ഫൈനൽ പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ (2016 & 2013 സ്കീം) എന്നിവക്ക് 2022 ആഗസ്റ്റ് ഇരുപത്തിനാലു മുതൽ മുപ്പത്തൊന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി സെപ്റ്റംബർ ഒന്ന് വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി സെപ്റ്റംബർ രണ്ടു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!