ആലപ്പുഴ: കേരളസർക്കാർസ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കുളള അപേക്ഷകൾ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയ ഡിസൈനിങ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയ്ന്റനൻസ് വിത്ത് ഇഗാഡ്ജറ്റ് ടെക്‌നോളോജിസ്, വെബ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റസ്, മെഷീൻ ലേണിങ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ലോട്ട്, പൈത്തോൺ, ജാവ, നെറ്റ്, പി.എച്ച്.പി എന്നിവയാണ് കോഴ്‌സുകൾ.
വിദ്യാഭ്യാസയോഗ്യത: എസ്.എസ്.എൽ.സി പ്ലസ്ടു/ ഡിപ്ലോമ/ ബിരുദം. വിശദവിവരങ്ങൾക്ക് ഫോൺ: 04712325154/4016555.