പെരുമാട്ടി ഗവ. ഐ.ടി.ഐ.യില്‍ മെക്കാനിക്ക് അഗ്രികള്‍ച്ചറല്‍ മെഷിനറി ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങില്‍ ഡിപ്ലോമ/ ഡിഗ്രിയോ 1/2 വര്‍ഷം പ്രവൃത്തിപരിചയവും എല്‍.എം.വി ഡ്രൈവിങ് ലൈസന്‍സ് അല്ലെങ്കില്‍ ഐ.ടി.ഐ മെക്കാനിക്ക് അഗ്രികള്‍ച്ചറല്‍ മെഷിനറി മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും എല്‍.എം.വി ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജനുവരി 25 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐ.യില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04923-234235.