തപാല്‍ വകുപ്പിന്റെ മയില്‍ മോട്ടോര്‍ സര്‍വീസസില്‍ മുംബൈയില്‍ സ്റ്റാഫ് കാര്‍ ഡ്രൈവറുടെ 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് കാര്‍ ഡ്രൈവര്‍ (ഓര്‍ഡിനറി ഗ്രേഡ്) തസ്തികയിലാണ് ഒഴിവ്. ലൈറ്റ് ആന്‍ഡ് ഹെവി മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്, മോട്ടോര്‍ മെക്കാനിസത്തില്‍ അറിവ്, ലൈറ്റ് ആന്‍ഡ് ഹെവി വാഹനങ്ങള്‍ ഓടിച്ച് 3 വര്‍ഷത്തില്‍ കുറയാത്ത പരിചയം, ഹോം ഗാര്‍ഡ് / സിവില്‍ വോളണ്ടിയറായി മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം.
അപേക്ഷയുടെ മാതൃക www.indiapost.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഡൌണ്‍ലോഡ് ചെയ്ത് മതിയായ രേഖകളുടെ പകര്‍പ്പുകള്‍ സാക്ഷ്യപ്പെടുത്തി The Senior Manager, Mail Motor Services, 134 A.S.K Ahiremarg, Worli, Mumbai 4000018 എന്ന വിലാസത്തില്‍ അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 24.