ന്യൂഡൽഹിയിലെ സഫ്ദർജങ് ഹോസ്പിറ്റലിൽ ജൂനിയർ റെസിഡണ്ട് (നോൺ പി. ജി) തസ്തികയിലേക്ക് എം. ബി. ബി. എസ്., ബി. ഡി. എസ്. യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 146 ഒഴിവുകളാണുള്ളത്. ജൂനിയർ റസിഡൻറ് (നോൺ പി. ജി) എം. ബി. ബി. എസ്. ജൂനിയർ റസിഡൻറ് (നോൺ പി. ജി) ഡെന്റൽ സർജറി ആൻഡ് മാക്സിലോഫേഷ്യൽ സർജറി എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 3.
അപേക്ഷാഫീസ് ജനറൽ വിഭാഗത്തിന് 500 രൂപ യും ഒ. ബി. സി.ക്കാർക്ക് 250 രൂപയും എസ്. സി., എസ്. ടി., അംഗപരിമിത എന്നിവർക്ക്ഫീസില്ല. അപേക്ഷാഫോമും കൂടുതൽ വിവരങ്ങളുംwww.vmmcsjh.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്