പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോ കവറേജ് നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനപരിചയമുള്ള ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു. അഞ്ച് പേരടങ്ങുന്ന പാനലാണ് തയാറാക്കുക. പ്രവര്‍ത്തന പരിചയവും ഡിജിറ്റല്‍ ക്യാമറ, ലാപ്ടോപ്-ഇന്റര്‍നെറ്റ്, വൈ-ഫൈ തുടങ്ങിയ സംവിധാനങ്ങളും വിലയിരുത്തിയാണ് ഫോട്ടോഗ്രാഫര്‍മാരെ തെരഞ്ഞെടുക്കുക. ഇന്‍ഫര്‍മേഷന്‍ ഓഫീസിലും പത്രസ്ഥാപനങ്ങളിലും ഫോട്ടോഗ്രാഫര്‍മാരായി പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും.
പാനലില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഒരു കവറേജിന് 700 രൂപ പ്രതിഫലവും മറ്റ് അംഗീകൃത ആനൂകൂല്യങ്ങളും വകുപ്പുതല പരിശീലനവും നല്‍കും. മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ അധ്യക്ഷനായുള്ള നാലംഗ സമിതിയാണ് പ്രവര്‍ത്തന പരിചയത്തിന്റെയും കൂടികാഴ്ചയുടെയും അടിസ്ഥാനത്തില്‍ പാനല്‍ തയാറാക്കുക. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയും ബയോഡാറ്റയും ഡിസംബര്‍ അഞ്ചിന് വൈകുന്നേരം അഞ്ചിനകം സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 0468-2222657.