കണ്ണൂർ റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് പുരുഷന്മാർക്കായി ബ്യൂട്ടിപാർലർ മാനേജ്മന്റ് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബർ 26 ന് ആരംഭിക്കുന്ന ഒരു മാസത്തെ പരിശീലനത്തിൽ ഭക്ഷണവും സൗജന്യ താമസ സൗകര്യവും ലഭിക്കും. താൽപര്യമുള്ള കണ്ണൂർ, കാസർകോട്, വയനാട്, മാഹി ജില്ലകളിലെ 18 നും 45 നും ഇടയിൽ പ്രായമുള്ള യുവാക്കൾ പേര്, വയസ്സ്, മേൽവിലാസം, ഫോൺ നമ്പർ, എന്നിവ സഹിതം ഡയറക്ടർ, റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് , പി ഒ കാഞ്ഞിരങ്ങാട്, കണ്ണൂർ 670142 എന്ന വിലാസത്തിൽ ഡിസംബർ 10 നു മുമ്പ് അപേക്ഷിക്കണം.
ബി പി എൽ വിഭാഗത്തിൽപെട്ടവർക്കും താമസിച്ചു പഠിക്കാൻ താൽപര്യപ്പെടുന്നവർക്കും മുൻഗണന ലഭിക്കും. ഇന്റർവ്യൂ ഡിസംബർ 18 ന്. ഓൺ ലൈനായി www.rudset.com ലും അപേക്ഷിക്കാം.