• ആറാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ഡിസംബർ ഇരുപത്തെട്ടു മുതലാരംഭിക്കുന്ന ആറാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷക്ക്‌ 2022 ഡിസംബർ ഒൻപതു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ പതിമൂന്നു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ പതിനഞ്ചു വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • ഒന്നാം വർഷ എം എസ്സ് സി എം എൽ ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023

2023 ജനുവരി മൂന്നു മുതലാരംഭിക്കുന്ന ഒന്നാം വർഷ എം എസ്സ് സി എം എൽ ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ഡിസംബർ പതിനാലു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ പതിനാറു വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ഡിസംബർ പതിനേഴു വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • രണ്ടാം സെമസ്റ്റർ എം എസ്സ് സി സ്പീച് ലാംഗ്വേജ് പാത്തോളജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ – ജനുവരി 2023

2023 ജനുവരി നാല് മുതലാരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം എസ്സ് സി സ്പീച് ലാംഗ്വേജ് പാത്തോളജി ഡിഗ്രി സപ്ലിമെന്‍ററി (2019 സ്കീം) പരീക്ഷക്ക് 2022 ഡിസംബർ പതിമൂന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ പതിനാലു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ പതിനഞ്ചു വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • നാലാം സെമസ്റ്റർ ബി എ എസ്സ് എൽ പി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023

2023 ജനുവരി നാല് മുതലാരംഭിക്കുന്ന നാലാം സെമസ്റ്റർ ബി എ എസ്സ് എൽ പി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2018 സ്കീം) പരീക്ഷക്ക് 2022 ഡിസംബർ പതിമൂന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ പതിനാലു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ പതിനഞ്ചു വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • രണ്ടാം സെമസ്റ്റർ എം എസ്സ് സി ഓഡിയോളജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023

2023 ജനുവരി നാല് മുതലാരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം എസ്സ് സി ഓഡിയോളജി ഡിഗ്രി സപ്ലിമെന്‍ററി (2019 സ്കീം) പരീക്ഷക്ക് 2022 ഡിസംബർ പതിമൂന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ പതിനാലു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ പതിനഞ്ചു വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • നാലാം വർഷ ബി പി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023

2023 ജനുവരി പതിനാറു മുതലാരംഭിക്കുന്ന നാലാം വർഷ ബി പി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2010 , 2012 & 2016 സ്കീം) പരീക്ഷക്ക് 2022 ഡിസംബർ ഇരുപത്താറു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ ഇരുപത്തേഴു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ ഇരുപത്തെട്ടു വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • ഒന്നാം വർഷ ബി പി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023

2023 ജനുവരി പത്തൊൻപതു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി പി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ഡിസംബർ ഇരുപത്താറു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ മുപ്പതു വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ജനുവരി നാല് വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.