കൊക്കോയ ലാബ്‌സ് ഇന്ത്യയിൽ സീനിയർ വെബ് ഡവലപ്പറുടെ ഒഴിവുണ്ട്. ഫുൾ സ്റ്റാക്ക് വെബ് ഡെവലപ്മെന്റിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ് അവസരം. ലാരവെൽ, വൈ. ഐ. ഐ. 2.0, തുടങ്ങിയ ഫ്രെയിംവർക്കുകൾ ഏതെങ്കിലും ഒന്ന് നന്നായി അറിഞ്ഞിരിക്കണം.
പി. എച്. പി., എച്. ടി. എം. എൽ.5, സി. എസ്. എസ്. 3, അജാക്സ് തുടങ്ങിയവ അറിഞ്ഞിരിക്കണം. ടീമിനെ നയിക്കാൻ കഴിവുണ്ടാവണം. വിദ്യാഭ്യാസയോഗ്യത ബിടെക്./ബി.ഇ. ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഡിസംബർ 12. അപേക്ഷകൾ [email protected] എന്ന ഈമെയിൽ അയക്കേണ്ടതാണ്.