കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുണ്ട്. മെയ് 16 ന് രാവിലെ 10 മണി മുതല്‍ കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിലും 17 ന് രാവിലെ 10 മണി മുതല്‍ ഇലക്ട്രോണിക്‌സ്, ഇന്‍സ്്ട്രക്ടര്‍ (ഇലക്ട്രോണിക്‌സ്), ഇംഗ്ലീഷ് വിഷയങ്ങളിലും ഉച്ചയ്ക്ക് 1.30 മുതല്‍ ഹിന്ദി, മലയാളം വിഷയങ്ങളിലും ഇന്റര്‍വ്യൂ നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്. ഫോണ്‍. 0460 2206050, 8547005048