ഏതൊരു തൊഴിൽ മേഖലയിലെ അഭിമുഖത്തിലും നിങ്ങൾക്ക് ‘സ്‌റ്റാർ’ ആകണോ? എങ്കിൽ സ്‌റ്റാർ ടെക്‌നിക്ക് ഉപയോഗിക്കാം. ഇന്റർവ്യൂവിൽ നിങ്ങൾക്ക് ലഭിക്കുന്ന ഒരു ചോദ്യത്തിന് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് സ്‌റ്റാർ ടെക്‌നിക്കുകൊണ്ടു ഉദ്ദേശിക്കുന്നത്.

‘സിറ്റുവേഷൻ’, ‘ടാസ്ക്ക്’, ‘ആക്ഷൻ’, ‘റിസൾട്ട്’ എന്നതാണ് സ്‌റ്റാർ (STAR) എന്ന ഈ പ്രക്രിയയുടെ പൂർണരൂപം. ഒരു പ്രത്യേക സാഹചര്യത്തിൽ നിങ്ങൾക്ക് കിട്ടുന്ന കർത്തവ്യം നിങ്ങൾ എങ്ങനെ അഭിമുഖീകരിക്കുന്നു, അതുവഴി എന്ത് പരിണിതഫലമാണ് ഉണ്ടാകുക എന്നതാണ് സ്‌റ്റാർ ടെക്‌നിക്ക്.

സ്‌റ്റാർ ടെക്‌നിക്ക് നിങ്ങളുടെ കർത്തവ്യം മനസ്സിലാക്കാനും ഏറ്റെടുത്ത ജോലി എങ്ങനെ ചെയ്തു തീർക്കുന്നു എന്നറിയാനും സഹായിക്കും. ശരിയായ രീതിയിൽ സ്‌റ്റാർ ടെക്‌നിക്ക് ഉപയോഗിച്ചാൽ ഇന്റർവ്യൂ ചെയ്യുന്നവക്ക് മുന്നിൽ ഞങ്ങൾക്ക് സ്‌റ്റാർ ആകാം. ഇതൊരു  നടപടി പ്രവർത്തന രീതിയാണ്.

 

 

Leave a Reply