കണ്ണൂർ ചാൽ അഴീക്കോട് പ്രവർത്തിക്കുന്ന ഗവ വൃദ്ധ സദനത്തിലേക്ക് സാമൂഹ്യ സുരക്ഷാമിഷൻ മുഖാന്തിരമുള്ള മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറുടെയും നഴ്സിന്റെയും തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കരാർ അടിസ്ഥാനത്തിൽ ഒരു വർഷക്കാലളേത്തക്കുള്ള നിയമനങ്ങൾക്കാണ് ഇന്റർവ്യൂ. ഡിസംബർ ഏഴിന് രാവിലെ 10.30 ന് മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറുടെയും 11.30 ന് നഴ്സിന്റെയും ഇന്റർവ്യൂ ഗവ വൃദ്ധസദനത്തിൽ നടത്തും.

കുറഞ്ഞത് ഏഴാം ക്ലാസ് വിദ്യാഭ്യാസമാണ് മൾട്ടിടാസ്‌ക് കെയർ പ്രൊവൈഡർക്കാവശ്യമായ വിദ്യാഭ്യാസ യോഗ്യത. നഴ്സിംഗിൽ അംഗീകൃത ഡിഗ്രി/ഡിപ്ലോമയുള്ളവർക്ക് നഴ്സ് തസ്തികയിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാം. വയോജനങ്ങളെ പരിചരിക്കുന്നതിൽ സേവന മനോഭാവത്തോടെ പ്രവർത്തിക്കുവാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്.

വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളും ആധാർ കാർഡും ഉദ്യോഗാർത്ഥികൾ ഇൻർവ്യൂ സമയത്ത് കൊണ്ടുവരണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!