കേരളത്തിലെ ഒരു സർക്കാർ സ്ഥാപനത്തിൽ എൽ.സി/എ.ഐ വിഭാഗത്തിനു സംവരണം ചെയ്യപ്പെട്ടിട്ടുള്ള (എൻ.സി.എ ഒഴിവ്) അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓറൽ മെഡിസിൻ & റേഡിയോളജി തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.  പ്രായപരിധി 2018 ജനുവരി ഒന്നിന് 24-44 വയസ് (നിയമാനുസൃത വയസ്സിളവ് സഹിതം). പ്രതിമാസം 15600-39100 രൂപയാണ് വേതനം.

എം.ഡി.എസ് ഇൻ ഓറൽ മെഡിസിൻ & റേഡിയോളജിയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ അവ തെളിയിക്കു ന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തുള്ള പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസർ ഫെബ്രുവരി രണ്ടിന് മുൻപ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ മേലധികാരിയിൽ നിന്നുള്ള എൻ.ഒ.സി കൂടി ഹാജരാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!