Munavira Vakayil
Munavira Vakayil
Sub Editor, NowNext

എന്തിനും ഏതിനും വേദന സംഹാരികളെ ആശ്രയിക്കുന്ന സമൂഹത്തിൽ തിരുമ്മൽ വിദഗ്ധരായി മാത്രം ഫിസിയോ തെറാപ്പിസ്റ്റുകൾ അറിയപ്പെടുന്നത് എത്ര ക്ലേശകരമാണ്.

ജീവിതശൈലീ രോഗങ്ങളിൽ നിന്ന്  ശാന്തി നേടാൻ പലതരം മരുന്നുകൾ കഴിച്ചു കൂട്ടുന്നവർ,  മരുന്ന് മൂലമുള്ള രോഗങ്ങൾ  വിളിച്ചുവരുത്തുന്നുമുണ്ട്. ഇവിടെയാണ് ഫിസിയോ തെറാപ്പിക്ക് പ്രസക്‌തി കൂടുന്നത്. മരുന്നുകളുടെ ചികിത്സ രീതിയിൽ നിന്ന് വ്യത്യസ്തമായി, പ്രത്യേക ചികിത്സ രീതിയിലൂടെ രോഗ ശമനത്തിന്  ഫിസിയോ തെറാപ്പി ഉപയോഗിക്കാം.

രോഗം, അപകടം, മുറിവ്, തീപ്പൊള്ളൽ, പേശീ ക്ഷയം മുതലായ കാരണങ്ങളാൽ നടു ഉൾപ്പടെ ശരീര ചലനങ്ങൾ, ക്ലേശകരമോ അസാധ്യമോ ആയവരെ ചലനപരിമിതിയും വേദനയും കുറച്ച് സാധാരണ ജീവിതത്തിലേക്കു മടക്കിയെത്തിക്കുന്ന ചികിത്സാരീതിയാണ് ഫിസിക്കൽ തെറാപ്പി  അഥവാ ഫിസിയോ തെറാപ്പി.

ഒരു ഡോക്ടർനെ നേഴ്സ് സഹായിക്കുന്ന പോലെ തന്നെ ക്ലൈന്റിൻറെ ആവശ്യങ്ങൾക്കനുസരിച്ച് രോഗ ശമനത്തിന് വേണ്ടി ഫിസിയോ തെറാപ്പിസ്റ്റ് പ്രവർത്തിക്കുന്നു എന്നതാണ്. മനുഷ്യ ശരീരത്തെ കുറിച്ചും അത് പോലെ മനുഷ്യ ശരീരത്തിലെ എല്ലുകൾ, ഞരമ്പുകൾ എന്നിവയെ കുറിച്ചും ഒരു ഫിസിയോ തെറാപ്പിസ്റ്റിന്  അറിഞ്ഞിരിക്കണം. അതുകൊണ്ട് തന്നെ ഫിസിയോ തെറാപ്പിസ്റ്റ് വിവിധ മേഖലയിൽ വൈദഗ്ദ്ധ്യം വേണം.

അവ  താഴെ പറയുന്നു.

  1. Pediatrics
  2. Orthopedics
  3. Sports physical therapy
  4. Neurology
  5. Clinical electrophysiologic
  6. Cardiopulmonary therapy

ഇവയെ എല്ലാം പ്രത്യേക വിഭാഗമായി തന്നെ ഫിസിയോ തെറാപ്പിസ്റ്റിന് പഠിക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ടത് രോഗികളോടും രോഗിയുടെ കുടുംബത്തോടും എളിമയോടെ  ഇടപഴകാനും നല്ലപോലെ സംസാരിക്കാനുള്ള കഴിവ് ഒരു ഫിസിയോ തെറാപ്പിസ്റ്റിന് വേണം.

വളരെ അധികം ജോലി സാധ്യത കൂടിയ മേഖലയാണ് ഫിസിയോ തെറാപ്പിസ്റ്റിന്റേത്. ഗവണ്മെന്റ് ആശുപത്രികളിലും അതുപോലെ തന്നെ സ്വകാര്യ ആശുപത്രികളിലും, സ്പോർട്സ് ടീമുകളിലും ഫിസിയോ തെറാപ്പിസ്റ്റിന് സാധ്യത ഏറെയാണ്. ഉദ്ദേശം 15000 രൂപ മുതൽ സാലറി ലഭിക്കുന്നതാണ്.

സെക്കണ്ടറി വിദ്യാഭ്യാസം ഫിസിക്സ്, കെമിസ്ട്രി, ബിയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 50% മാർക്കുള്ള വിദ്യാർത്ഥികൾക്ക് ഡിഗ്രി കോഴ്സ് ആയി ബാച്‌ലർ ഡിഗ്രി ഇൻ ഫിസിയോ തെറാപ്പിസ്റ്റ് (BPT) കോഴ്സ് പഠിക്കാം. പ്രവേശന പരീക്ഷ അടിസ്ഥാനത്തിലും അല്ലാതെയും അഡ്മിഷൻ എടുക്കാം. തുടർന്ന് മാസ്റ്റർ ഓഫ് ഫിസിയോ തെറാപ്പിയും ചെയ്യാം.

ഇന്ത്യയിലെ ഫിസിയോ തെറാപ്പി കോഴ്‌സുകൾ ലഭ്യമായ  പ്രമുഖ കോളേജുകൾ
  1. Appollo physio therapy college, Hyderabad
  2. National institute of health education and research, Patna, Bihar
  3. Post graduate institute of medical education and research, Chandigarh, India
  4. Pt. Deen dayal upadhyayan institute for physically handicapped, Delhi
  5. Nizam’s institute of medical sciences, Hyderabad
കേരളത്തിലെ ഫിസിയോ തെറാപ്പി കോഴ്‌സുകൾ ലഭ്യമായ പ്രമുഖ കോളേജുകൾ
  1. Kerala University of Health Sciences, Thrissur, Kerala
  2. Institute of Paramedical Sciences, Kannur, Kerala
  3. Medical Trust Institute of Medical Sciences, Kochi, Kerala
  4. Co-Operative Institute of Health Sciences, Kannur, Kerala
  5. School of Medical Education, MGU, Kottayam, Kerala
  6. EMS College of Paramedical Sciences, Malappuram, Kerala
  7. Lourde Institute of Allied Health Sciences, Kannur, Kerala
  8. BCF College of Physiotherapy, Kottayam, Kerala
  9. JDT Islam College of Physiotherapy, Calicut, Kerala
  10. LIMSAR, Ernakulam, Kerala

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!