പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡ്ഡിൽ 14 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എയർ ട്രാഫിക് കണ്ട്രോളർ ട്രെയിനി, എൻജിനീയർ (റേഡിയോ/റഡാർ) എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ ഉള്ളത്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.hal-india.co.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 19. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.