Mohammed Ramees 

MVP at Microsoft | Founder & Community Leader at Microsoft Developer Community Kerala | Former Technology Innovation Fellow at Kerala Startup Mission. 

ഒരു ജോലിക്കു ശ്രമിക്കുമ്പോൾ മാത്രമാണ് പല വിദ്യാർഥികളും IT കമ്പനികൾ തന്നെ പല തരമുണ്ടെന്നു മനസ്സിലാകുന്നത്. പ്രതിദിനം ഈ വിഭാഗങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണെങ്കിലും, പ്രധാനമായും ഇവയെ രണ്ടായി തരം തിരിക്കാം.

സർവീസ് അധിഷ്ഠിത (Service-based) കമ്പനികൾ:

സ്വന്തം ബ്രാൻഡിൽ ഉൽപ്പന്നങ്ങളോ സേവനമോ ഉപഭോക്താക്കളിലേക് നേരിട്ട് എത്തിക്കാതെ ഇവർ മറ്റ് ക്ലയന്റുകൾക്കായി പ്രവർത്തിക്കുന്നു. ഉദാഹരണം: TCS, Wipro, Infosys, Accenture, Cognizant, Tech Mahindra etc.

ഈ കമ്പനികളാണ് സംസ്ഥാനത്തെ സാധാരണ കോളേജുകളിൽ കൂടുതലായി വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യാറുള്ളത്. ഈ കമ്പനികൾ അവരുടെ റിക്രൂട്ട്മെന്റിൽ കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി വിദ്യാർഥികൾ മാത്രം പങ്കെടുത്താൽ മതിയെന്ന് ആവശ്യപ്പെടാറില്ല. മറിച്, സിവിൽ, മെക്കാനിക്കൽ ഉൾപ്പെടെ എല്ലാ ഡിപ്പാർട്മെന്റുകൾക്കും ഇന്റർവ്യൂ പങ്കെടുക്കാവുന്നതാണ്. തിരഞ്ഞെടുത്താൽ തന്നെ കമ്പനിയിൽ ജോലിയിൽ കയറാൻ ഒരു വർഷം വരെ കാത്തിരിക്കേണ്ട സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്.

ജോലിയിൽ എത്തിയാൽ മൂന്നുമാസത്തോളം അവരുടെ ആവശ്യത്തിനനുസരിച്ച് വിവിധ പ്ലാറ്റ്ഫോംസിൽ പരിശീലനം നൽകും.പരിശീലനത്തെ അടിസ്ഥാനമാക്കി ചില ടെസ്റ്റുകൾക്കു ശേഷമാണ് ജോലി സ്ഥിരമാകുന്നത്. പരിശീലന സമയത്തും, മറ്റ് പ്രോഡക്റ്റ് കമ്പനികൾ വികസിപ്പിച്ച ചില പ്രൊഡക്ടുകളും API- കളും ഉപയോഗിക്കാനല്ലാതെ നിങ്ങൾ കോർ തലത്തിലേക്ക് പരിശീലിപ്പിക്കുകയില്ല. നന്നായി പെർഫോം ചെയ്യുന്നവർക്കു കുറച്ചു വർഷത്തെ എക്സ്പീരിയൻസ് നു ശേഷം വളരെ ഉയർന്ന സ്ഥാനങ്ങൾ ലഭിക്കും.

പ്രൊജക്ടിന്റെ ലഭ്യതയില്ലായ്മ കാരണം ജീവനക്കാർ തങ്ങളുടെ കാമ്പസിൽ വെറുതെ ചെലവഴിക്കുന്ന സമയവും (bench period) ഈ കമ്പനികളിൽ ഉണ്ടാകാറുണ്ട്. ഈ കമ്പനികൾ ഓഫീസ് സമയ കൃത്യനിഷ്ഠതയും വസ്ത്രധാരണത്തിലും വളരെ കർശനമാകാറുണ്ട്.
ഈ കമ്പനികൾ തുടക്കകാർക് 3 മുതൽ 3.5 ലക്ഷം വരെ പാക്കേജ് വാഗ്ദാനം ചെയ്യുന്നു. എല്ലാ കിഴിവുകൾക്കു ശേഷവും പ്രതിമാസം 21,000 – 26,000 രൂപ നിങ്ങൾക്ക് ലഭിക്കും.

ഉത്പന്ന അധിഷ്ഠിത (product-based) കമ്പനികൾ:

കമ്പനി സ്വയം വികസിപ്പിച്ചെടുക്കുന്ന പ്രൊഡക്ടുകൾ ഉപയോക്താക്കൾക്കളിലേക് നേരിട്ട് എത്തിക്കുന്ന കമ്പനികളാണ് product-based കമ്പനികൾ. ഉദാഹരണം: Apple, Microsoft, Google, Facebook etc.

മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകൾ അപ്ഡേറ്റ് ചെയ്യുന്നതും ഒരു പ്രത്യേക ടെക്‌നോളജിയിൽ വൈദഗ്ധ്യം നേടിയ വിദ്യാർത്ഥികളെയാണ് ഈ കമ്പനികൾ ഇന്റർവ്യൂ നടത്താറുള്ളത്. ഇന്റർവ്യൂ യിലെ ഒരു റൌണ്ട് മിക്കവാറും നിങ്ങൾ ജോലി ചെയ്യേണ്ട അതെ ടീമിൽ നിന്നുള്ള വ്യക്തികളിൽ നിന്നു തന്നെ ആവാനുള്ള സാധ്യതയുണ്ട്. സാധാരണ കോളേജുകളിൽ ഇവരുടെ വിലപ്പെട്ട സമയം ചിലവഴിക്കുമ്പോൾ യോഗ്യതയുള്ളവരുടെ കുറവ് കാരണം ഐഐടികൾ, എൻഐടികൾ, അല്ലെങ്കിൽ ചില പ്രീമിയം കാമ്പുസുകളിൽ മാത്രമാണ് ഇവർ മിക്കവാറും റിക്രൂട്ട്മെൻറ് നടത്താറുള്ളത്.

ഒരു ജീവനക്കാരൻ നഷ്ടപ്പെട്ടാൽ ഒരു പുതിയ ജീവനക്കാരന് അവരുടെ ഉൽപ്പന്നത്തെ വിദഗ്ദ്ധമാക്കുന്നതിന് കൂടുതൽ സമയമെടുക്കുന്നതിനാൽ, മിക്ക product-based കമ്പനികളും തങ്ങളുടെ ജീവനക്കാരെ ഒരു മുതല്‍ക്കൂട്ടായി കാണുന്നു. പ്രൊഡക്ടിൽ വരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലൂടെയും പുതിയ ആവശ്യങ്ങൾ നിറവേറ്റുന്നതിലൂടെയും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും.

ഉത്പന്ന അധിഷ്ഠിത കമ്പനിയുടെ ശരാശരി ശമ്പളം പ്രതിവർഷം 12 ലക്ഷം രൂപയായിരിക്കും. ചെറിയ കമ്പനികൾ തന്നെ കുറഞ്ഞത് 6 ലക്ഷം പ്രതിവർഷം നൽകാറുണ്ട്.

മുകളിൽ ഉദാഹരണത്തിൽ പറഞ്ഞ പല സർവീസ് കമ്പനികൾക്കു സ്വന്തമായി മാർക്കറ്റിൽ വലിയ പ്രോഡക്റ്റ് ഉണ്ടെങ്കിലും, അവ കൂടുതലായി അറിയപ്പെടുന്നതും, വിദ്യാർത്ഥികളെ റിക്രൂട്ടിട് ചെയ്യുന്നതും സർവീസ് ഡിവിഷനിലേക്കാണ്. . നിങ്ങളെ തിരഞ്ഞെടുക്കുന്നത് ഏതിലേക്കാണെന്നു നിങ്ങൾ ചോദിച്ചു അറിയേണ്ടതാണ്. ഒരു വിദ്യാർത്ഥി ജോലികു ശ്രമിക്കുമ്പോൾ ഉള്ള വീക്ഷണത്തിൽ നിന്നുമാണ് ഞാൻ ഇത് ഇവിടെ എഴുതിയത്. ആയതുകൊണ്ട് മുകളിൽ പറഞ്ഞതിൽനിന്നും വ്യത്യസ്തമായ പല നിർവചനങ്ങളും നിങ്ങൾക് കാണാനോ കേൾക്കാനോ കഴിയും. മുകളിലുള്ള കണക്കുകൾ ഏകദേശം കണക്കാക്കിയവയാണ്, അവയിൽ ചെറിയ മാറ്റങ്ങളോ, വ്യത്യസ്തമായി പ്രവർത്തിക്കുന്ന കമ്പനികളും ഉണ്ടാകാൻ സാധ്യത ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!