ഐഐടി ഗോവ 2022-23 അധ്യയന വർഷത്തേക്കുള്ള പിഎച്ച്ഡി പ്രോഗ്രാമിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു. കെമിക്കൽ & മെറ്റീരിയൽ സയൻസ്, ഇലക്ട്രിക്കൽ സയൻസ്, മാത്തമാറ്റിക്സ് & കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ സയൻസ്, ഫിസിക്കൽ സയൻസ് എന്നിവ ഉൾപ്പെടുന്ന അഞ്ച് സ്പെഷ്യലൈസേഷനുകളിൽ ഗോവ ഐഐടിയിൽ പിഎച്ച്ഡി ചെയ്യാവുന്നതാണ്. പ്രോഗ്രാമിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 2022 മെയ് 04 വരെ അപേക്ഷ സമർപ്പിക്കാം.

ഐഐടി ഗോവയുടെ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്, അപേക്ഷകർ കുറഞ്ഞത് 60% മൊത്തം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്, തുടർന്ന് ഒരു അഭിമുഖ റൗണ്ട് കൂടി ഉണ്ടായിരിക്കുന്നതാണ്.

താല്പര്യമുള്ളവർക്ക് ഔദ്യോഗിക പോർട്ടലായ iitgoa.ac.in വഴി ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!