2017-18 അധ്യയന വർഷം ബിരുദ/ ബിരുദാനന്തര പ്രൊഫഷണൽ കോഴ്‌സുകളിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക് വാങ്ങിയ കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡിന് അപേക്ഷിക്കാം. ക്ഷേമനിധി അംഗത്തിന്റെ ഐഡി കാർഡ്, കുട്ടിയുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ഇപ്പോൾ പാസായ കോഴ്‌സിന്റെ മാർക്ക്‌ലിസ്റ്റ്, സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പും അപേക്ഷയോടൊപ്പം ഹാജരാക്കണം. കേരളത്തിന് പുറത്തുനിന്നും കോഴ്‌സ് പൂർത്തിയാക്കിയവർ കേരളത്തിലെ സർവകലാശാലകൾ നൽകുന്ന തുല്യതാസർട്ടിഫിക്കറ്റും നൽകണം. അപേക്ഷകൾ ഈ മാസം 15നകം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ എത്തിക്കണം.
Home VACANCIES