അബ്ദുള്ള ബിൻ മുബാറക്

പുസ്തകങ്ങൾ ആമസോണിൽ സ്വന്തമായി പ്രസിദ്ധീകരിക്കാം, വെറും 5 മിനിറ്റു കൊണ്ട്. മലയാളത്തിൽ തന്നെ പ്രസിദ്ധീകരിക്കാം. വെറുതെ പറയുന്നതല്ല. കിൻഡിൽ ഡയറക്ട് പബ്ലിഷിംഗ് (KDP) ഇപ്പൊ മലയാളം ഉൾപ്പെടെ 5 ഇന്ത്യൻ ഭാഷകളിൽ ലഭ്യം.

ആമസോണിന്റെ ഇ-ബുക്ക് പബ്ലിഷിംഗ് യൂണിറ്റ് ആണ് KDP. ഇതുവഴി തിരഞ്ഞെടുക്കപ്പെട്ട ഭാഷകളിൽ എഴുതിയ പുസ്തകങ്ങൾ എഴുത്തുകാർക്ക് തന്നെ നേരിട്ട് ആമസോണിനു പബ്ലിഷ് ചെയ്യാവുന്നതാണ്. വെറും അഞ്ചു മിനിറ്റിനകം തന്നെ നിങ്ങൾക്ക് പബ്ലിഷിംഗ് പ്രക്രിയ പൂർത്തീകരിച്ച റിവ്യൂ ചെയ്യാനായി ആമസോണിനു സമർപ്പിക്കാവുന്നതാണ്. അടുത്ത 24 മുതൽ 48 മണിക്കൂറിനകം തന്നെ നിങ്ങളുടെ പുസ്തകങ്ങൾ ആമസോൺ കിൻഡിൽ ഇബുക്ക് സ്റ്റോർ വഴി എല്ലാവർക്കും ലഭ്യമായിത്തുടങ്ങുന്നതാണ്.

ഇന്ത്യയിൽ ഇതുവരെ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിദേശഭാഷകളിൽ മാത്രമാണ് KDP ലഭ്യമായിരുന്നത്. കൂടുതൽ ഇന്ത്യൻ എഴുത്തുകാരെ ഓൺലൈൻ പബ്ലിഷിങ്ങിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി ഹിന്ദി, ഗുജറാത്തി, മറാത്തി, തമിഴ്, മലയാളം തുടങ്ങിയ 5 ഇന്ത്യൻ ഭാഷകൾ കൂടി ആമസോൺ KDP യിലേക്ക് ഉൾപ്പെടുത്തിക്കഴിഞ്ഞു. ഇനി മുതൽ ഈ ഭാഷകളിൽ ഉള്ള ഇ-പുസ്തകങ്ങൾ എഴുത്തുകാർക്ക് ആമസോണിൽ നേരിട്ട് പബ്ലിഷ് ചെയ്യാം.

നിലവിൽ കിൻഡിൽ റീഡറുകളിൽ വായിക്കാൻ തരത്തിലുള്ള ഇ-ബുക്ക് എഡിഷനുകൾ മാത്രമാണ് ഇന്ത്യൻ എഴുത്തുകാർക്ക് പബ്ലിഷ് ചെയ്യാൻ കഴിയുക. ഇന്ത്യയിൽ ഇനി കിട്ടാനിടയുള്ള സ്വീകാര്യത കണക്കിലെടുത്ത് പേപ്പർബാക്ക് എഡിഷനുകൾ നേരിട്ട് പബ്ലിഷ് ചെയ്യാനുള്ള സൗകര്യവും പിന്നീട് കൊണ്ടുവരും എന്നാണ് ആമസോൺ കേന്ദ്രങ്ങൾ നല്കുന്ന സൂചന.

പ്രസാധകരില്ലാതെ വിഷമിക്കുന്ന ഒട്ടനേകം പുതുതലമുറ എഴുത്തുകാർക്ക് തങ്ങളുടെ രചനകളുമായി ഇ-ലോകത്തിലൂടെ മുന്നേറാൻ പ്രചോദനമാകുന്നതാണ് ആമസോണിന്റെ പുതിയ നീക്കം. തികച്ചും സൗജന്യമായ ഈ പ്ലാറ്റ് ഫോം എഴുത്തുകാർക്ക് 70 ശതമാനം റോയൽറ്റിയും ഉറപ്പ് നൽകുന്നു. പുസ്തകങ്ങൾ വരെ ഓൺലൈൻ പ്ലാറ്റുഫോമുകളിലേക്ക് മാറിയ ഈ സാഹചര്യത്തിൽ ആർക്കും തങ്ങളുടെ ഉള്ളിലുള്ള എഴുത്തുകാരെ പുറത്തെടുക്കാൻ തീർച്ചയായും ഒരു മികച്ച അവസരം തന്നെയാണ്.

ഒരു എഴുത്തുകാരന് തീർച്ചയായും പുതുതലമുറ വായനക്കാരിലേക്ക് കൂടി അയാളുടെ പുസ്തകങ്ങൾ എത്തിക്കാൻ എന്തുകൊണ്ടും മികച്ചൊരു വേദിയാകും ആമസോൺ കിൻഡിൽ ഡയറക്ട് പബ്ലിഷിങ്. കൂടുതൽ വിവരങ്ങളറിയാനും, പുസ്തകങ്ങൾ KDP വഴി ആമസോൺ ഇ-ബുക്ക് സ്റ്റോറിൽ പ്രസിദ്ധീകരിക്കാനും ചുവടെ കാണുന്ന ലിങ്ക് സന്ദർശിക്കുക https://kdp.amazon.com.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!