കൊച്ചി: എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (മെക്കാനിക്കല്‍) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ രണ്ട് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്‍മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. അപേക്ഷിക്കുന്നവര്‍ക്ക് ഡ്രാഫ്റ്റ്‌സ്മാന്‍ (മെക്കാനിക്കല്‍) ട്രേഡിലെ ഐ.റ്റി.ഐ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
2018 ഒക്‌ടോബര്‍ 22-ന് ് 18 നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാര്‍ ഒഴിവുകള്‍ക്കുള്ള നിയമാനുസൃത വയസ്സിളവ് ബാധകമാണ് . കെമിക്കല്‍ പ്ലാന്റ് ആന്റ് മെഷിനറി ഡ്രോയിംഗില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ശമ്പള പരിധി: 6540 –19140. കൂടാതെ മറ്റ് അലവന്‍സുകളും ഉണ്ടായിരിക്കും.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഡിസംബര്‍ 20-ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.