2023 മേയിൽ നടത്തുന്ന അവസാന വർഷ ബി എസ് സി എം ആർ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷയുടെ ഡെസ്സർട്ടേഷൻ വിശദാംശങ്ങൾ ഓണ്‍ലൈനായി 1655/- രൂപ ഫീസ്സോടുകൂടി ഏപ്രിൽ പതിനെട്ടു മുതൽ ഇരുപത്തഞ്ചു വരെ സമര്‍പ്പിക്കാം. ഡെസ്സർട്ടേഷന്‍റെ സോഫ്റ്റ് കോപ്പിയും, നാല് ഹാർഡ് കോപ്പികളും ബന്ധപ്പെട്ട കോളേജ് മേധാവി വഴി 2023 ഏപ്രിൽ ഇരുപത്തേഴിന് വൈകീട്ട് അഞ്ച് മണിക്കകം സർവ്വകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.