കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജിൽ ടെക്‌സ്റ്റൈൽ ടെക്‌നോളജിയിൽ ലക്ചറർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ടെക്‌സ്റ്റൈൽ ടെക്‌നോളജിയിൽ ഫസ്റ്റ് ക്ലാസോടെ ബി.ടെക്/ ബി.ഇ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, അധിക യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 14ന് രാവിലെ 11ന് കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ എത്തണം.