പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍ / എഞ്ചിനീയറിങ്‌ / പ്യുവര്‍ സയന്‍സ്‌ / അഗ്രികള്‍ച്ചര്‍ / സോഷ്യല്‍ സയന്‍സ്‌ / നിയമം / മാനേജ്‌മെന്റ്‌ തുടങ്ങി വിഷയങ്ങള്‍ക്ക്‌ ബിരുദാനന്തരബിരുദം, ഗവേഷണബിരുദം എന്നീ കോഴ്‌സുകളില്‍ ഉപരിപഠനം നടത്തുന്നതിനുളള അവസരം ഒരുക്കി പിന്നോക്ക വിഭാഗ വികസനവകുപ്പ്‌ ഓവര്‍സീസ്‌ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങള്‍ക്കും www.bcdd.kerala.gov.in എന്ന വെബ്‌ സൈറ്റില്‍ ലഭിക്കും.

അപേക്ഷ ഡയറക്‌ടര്‍, പിന്നാക്ക വിഭാഗവികസന വകുപ്പ്‌, അയ്യങ്കാളി ഭവന്‍, നാലാം നില, കനകനഗര്‍, വെളളയമ്പലം, തിരുവനന്തപുരം 3 എന്ന വിലാസത്തില്‍ ഡിസംബര്‍ 15 നകം നല്‍കണം. ഫോണ്‍ : 0495-2377786.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!