സ്വയംഭരണ കോളേജ് ആയ തേവര സേക്രഡ് ഹാർട്ടിൽ അധ്യാപക അനധ്യാപക തസ്തികകളിൽ 21 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇംഗ്ലീഷ്, സംസ്കൃതം, കൊമേഴ്സ്, ബോട്ടണി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിറ്റിക്സ് എന്നീ വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസർമാർക്കും ഓഫീസ് അക്കൗണ്ട്, മെക്കാനിക് എന്നീ വിഭാഗങ്ങളിലുമാണ് അവസരങ്ങൾ.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജനവരി 3. വിശദവിവരങ്ങളും അപേക്ഷാഫോമും www.chcollege.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.