പൊതുമേഖലാസ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് ലേക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.newindia.co.in എന്ന വെബ്സൈറ്റിലൂടെ വേണം അപേക്ഷിക്കാൻ.
അപേക്ഷാഫോമിൽ ഉദ്യോഗാർഥിയുടെ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. ഓൺലൈൻ വഴി അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഡിസംബർ 26. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.