കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലെ  ഇഎന്‍ടി, സിവിടിഎസ്, പിഡിയാട്രിക് സര്‍ജറി  വകുപ്പുകളില്‍ കരാര്‍ വ്യവസ്ഥയില്‍ സീനിയര്‍ റെസിഡന്റസ് താല്ക്കാലിക നിയമനത്തിന് അപേക്ഷ  ക്ഷണിച്ചു. ശമ്പളം പതിമാസം 70,000 രൂപ. നിയമനം ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ ഉടമ്പടി വ്യവസ്ഥയില്‍  അല്ലെങ്കില്‍ പിഎസ്‌സി വഴി അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നതുവരെ മാത്രം.  പിജി ഡിപ്ലോമ / ഡിഗ്രി, തിരുവിതാംകൂര്‍ കൊച്ചി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം govtmedicalcollegekozhikode.ac.in/news എന്ന ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പിനൊപ്പം യോഗ്യത, പ്രായം, ഫോണ്‍നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ രേഖപ്പെടുത്തിയ അപേക്ഷ pinci…@gmail.com ല്‍ അയക്കണം. അവസാന തീയതി നവംബര്‍ 30.    ഇ മെയില്‍ വിഷയം ”കരാറിലെ സീനിയര്‍ റസിഡന്റ് തസ്തികയിലേക്കുള്ള അപേക്ഷ” എന്നായിരിക്കണം. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷം അഭിമുഖം നടത്തും. ഹാര്‍ഡ് കോപ്പികളിലെ അപേക്ഷ സ്വീകരിക്കില്ല. വിശദവിവരങ്ങള്‍ govtmedicalcollegekozhikode.ac.in ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here