കാക്കനാട് സ്ഥിതി ചെയ്യുന്ന സൈനിക റസ്റ്റ്ഹൗസിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിമുക്ത ഭടന്മാരുടെ ആശ്രിതർക്ക് നിബന്ധനകളോടെ മുൻഗണന ഉണ്ടായിരിക്കുന്നതാണ്. വിമുക്ത ഭടന്മാരുടെ ആശ്രിതരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.. അപേക്ഷകൾ സൈനിക ക്ഷേമ ഓഫീസർ, സിവിൽ സ്റ്റേഷൻ, കാക്കനാട് 682030 എന്ന വിലാസത്തിലോ നേരിട്ടോ ഒക്ടോബർ 31 നു മുമ്പ് ലഭിച്ചിരിക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് 0484-2422239 എന്ന നമ്പറിൽ ബന്ധപ്പെടണം.

Leave a Reply