സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമി ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് പരീക്ഷാ പരിശീലനത്തിനുള്ള (പ്രിലിംസ്) റെഗുലർ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 30 ന് രാവിലെ 11 മണിമുതൽ ഒരു മണി വരെ നടത്തുന്ന പ്രവേശന പരീക്ഷയുടെയും ജനുവരി മൂന്നിന് നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

ഡിസംബർ 27 വൈകുന്നേരം അഞ്ചു മണി വരെ www.ccek.org യിൽ പ്രവേശനപരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം.
തിരുവനന്തപുരം മണ്ണന്തല ഗവൺമെന്റ് പ്രസ്സിനു സമീപത്തെ അംബേദ്കർ ഭവനിലെ കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ അനക്‌സിലാണ് പ്രവേശന പരീക്ഷയും അഭിമുഖവും ക്ലാസുകളും നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.ccek.org, ഫോൺ:0471-2313065, 2311654.

LEAVE A REPLY

Please enter your comment!
Please enter your name here