പട്ടികവര്‍ഗ്ഗ വികസനവകുപ്പ് അട്ടപ്പാടി ഐ.ടി.ഡി.പി.യുടെ കീഴിലെ പാടവയല്‍ ഇലച്ചിവഴി ഒ.പി. ക്ലിനിക്കിലേക്ക് കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനം. യോഗ്യത – അംഗീകൃത സര്‍വകലാശാലകളില്‍നിന്നും മെഡിക്കല്‍ ബിരുദം( എം.ബി.ബി.എസ്.) , ട്രാവന്‍കൂര്‍ – കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ .

പ്രവര്‍ത്തിപരിചയം, ഉന്നത യോഗ്യതകള്‍ എന്നിവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ജനുവരി 10 ന് വൈകിട്ട് അഞ്ചിന് മുമ്പ് പ്രോജക്ട് ഓഫീസര്‍ ഐ.ടി.ഡി.പി. അട്ടപ്പാടി അഗളി പി.ഒ. , പിന്‍ – 678581 വിലാസത്തില്‍ നല്‍കണം. ഫോണ്‍ 04924 254382, 254223.

LEAVE A REPLY

Please enter your comment!
Please enter your name here