കേരള സ്റ്റാർട്ടപ്പ് മിഷൻ നടത്തുന്ന സീഡിംഗ് കേരളയുടെ ഈ വർഷത്തെ എഡിഷന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ LetsVenture എന്ന കമ്പനിയുമായി സഹകരിച്ചാണ് ഇത്തവണത്തെ സീഡിംഗ് കേരള നടത്തുന്നത്. സീഡിംഗ് കേരളയുടെ നാലാമത്തെ എഡിഷൻ ആണ് ഇത്തവണ കൊച്ചിയിൽ വെച്ച് നടക്കുന്നത്.

നിക്ഷേപകർക്കും സ്റ്റാർട്ടപ്പുകൾക്കും ഒരുപോലെ ഗുണം ചെയ്യുന്ന ഒരു ഇവന്റ് ആയിട്ടാണ് ഇത്തവണ സീഡിംഗ് കേരള നടത്തുന്നത്. മുഖ്യധാര നിക്ഷേപകർക്ക് കേരളത്തിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താനും തിരിച്ചു നിക്ഷേപകരുമായി സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനുമായിട്ടാണ് സീഡിംഗ് കേരള 2019 നടത്തുന്നത്. കേരളത്തിലെ മുൻനിര സ്റ്റാർട്ടപ്പുകളെക്കൂടാതെ ഇന്ത്യയിലെ പല ഭാഗത്തുനിന്നുമുള്ള മികച്ച സ്റ്റാർട്ടപ്പുകളെയും ഈ പരിപാടിയിൽ ഉൾക്കൊള്ളിക്കാനാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ മുൻകൈയെടുക്കുന്നത്.

ഇന്ത്യയിലെ പ്രഥമശ്രേണി നിക്ഷേപകരും മികച്ച സ്റ്റാർട്ടപ്പുകളും കൂടാതെ വിവിധ ഗവണ്മെന്റ് പ്രതിനിധികളും ഈ പരിപാടിയിൽ പങ്കെടുക്കുമെന്നതാണ്‌ ഇതിന്റെ മുഖ്യ ആകർഷണം. ഇവയൊന്നും കൂടാതെ, Angel Investing നെ കുറിച്ചുള്ള പ്രത്യേക ക്ലാസും സെഷനുകളും തയാറാക്കിയിട്ടുണ്ട്.

ഫെബ്രുവരി 5 നു രാവിലെ 8. 30 മുതൽ വൈകുന്നേരം 5 മണിവരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. കൊച്ചി മാരിയറ്റ് ഹോട്ടലിൽ വെച്ചാണ് പ്രോഗ്രാം നടക്കുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കുമാത്രമാണ് പ്രവേശനം. ആദ്യം രജിസ്റ്റർ ചെയ്യുന്ന കുറച്ചുപേർക്ക് Early Bird ഓഫർ ലഭ്യമാണ്. ഈ കൂപ്പൺ കോഡ് ഉപയോഗിച്ചു പ്രത്യേക ഫീസിളവ് നേടാം: SKEARLY. കൂടുതൽ വിവരങ്ങൾക്ക് SeedingKerala.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!