തിരുവനന്തപുരം മെഡിക്കൽ കോളേജിന് കീഴിലുള്ള എസ്.എ.ടി ആശുപത്രിയിലെ ആശുപത്രി വികസന സമിതി ഒഴിവുള്ള രണ്ട് സ്റ്റാഫ് നഴ്‌സ് തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി/ ബി.എസ്‌സി നഴ്‌സിംഗ്. രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പീഡീയാട്രിക് കാർഡിയോളജിയിൽ ഒരുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം.

താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും (പകർപ്പുകൾ സഹിതം) ഒരു പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ഫെബ്രുവരി 13ന് രാവിലെ 10ന് എസ്.എ.റ്റി ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!