സര്‍ക്കാര്‍ നടപ്പിലാക്കുന്ന സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയുടെ നിര്‍വഹണത്തിനായി  ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍മാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു.  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ ഹാന്റ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജിയോ ഐ ഐ എച്ച് ടി കണ്ണൂര്‍, ബാലരാമപുരം കേന്ദ്രങ്ങളില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ ഫാബ്രിക് ഫോമിംഗ് ടെക്‌നോളജിയും ആണ് യോഗ്യത.

ഹാന്റ്‌ലൂം ഉല്‍പാദനം/ക്വാളിറ്റി കണ്‍ട്രോള്‍ മേഖലയില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം നേരിട്ടോ തപാല്‍ വഴിയോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, കിഴുന്ന, പി ഒ തോട്ടട 670007 എന്ന വിലാസത്തില്‍ ജനുവരി 30 നകം അപേക്ഷിക്കണം.  ഫോണ്‍: 0497 2835390.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!