കൊച്ചി: ജില്ലയിലെ പള്ളുരുത്തി, വൈപ്പിൻ, മൂവാറ്റുപുഴ, വടവുകോട്, വാഴക്കുളം, മുളന്തുരുത്തി, ആലങ്ങാട്, ഇടപ്പള്ളി, അങ്കമാലി, പാറക്കടവ്, ബ്ലോക്ക് പഞ്ചായത്തുകളിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പിറവം, കോതമംഗലം, കളമശ്ശേരി, ഏലൂർ, ആലുവ, അങ്കമാലി, മൂവാറ്റുപുഴ, പെരുമ്പാവൂർ മുനിസിപ്പാലിറ്റികളിലും കൊച്ചി കോർപ്പറേഷനിലും എസ് സി പ്രമോട്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ സ്ഥിര താമസക്കാരായ പ്ലസ്ടു അഥവാ തതുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 40നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗക്കാർക്കും എസ് എസ് എൽസി യോഗ്യതയുള്ള 40നും 50നും മധ്യേ പ്രായമുള്ള സാമൂഹിക പ്രവർത്തകരായ പട്ടികജാതി വിഭാഗക്കാർക്കും നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറത്തിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ ബന്ധപ്പെടാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25. കൂടിക്കാഴ്ച ഈമാസം 30ന്. ഫോൺ: 0484 2422256