കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആർ എസ് ബി വൈ പദ്ധതി പ്രകാരം ദിവസ വേതനാടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂ നടത്തും.
ഓപ്പറേഷൻ തീയറ്റർ ടെക്‌നിഷ്യൻ: യോഗ്യത- അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയറ്റർ ടെക്‌നോളജി. ഒരു വർഷത്തെ പ്രവൃത്തിപരിചയം. റേഡിയോ ഗ്രാഫർ (എക്‌സ്‌റേ, സി ടി യൂണിറ്റ്) – അംഗീകൃത മെഡിക്കൽ കോളേജിൽ നിന്നും റേഡിയോഷൻ ടെക്‌നോളജിയിൽ ഡിപ്ലോമ. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
താൽപര്യമുള്ളവർ നവംബർ 27 ന് രാവിലെ 10 മണിക്ക് മുമ്പ് യോഗ്യത, മേൽവിലാസം, തെളിയിക്കുന്ന രേഖകൾ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകേണ്ടതാണ്.